Skip to main content

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവന പദ്ധതി/ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ ബ്ലോക്കുകളിലേക്ക് വെറ്ററിനറി സർജന്മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗൺസിലിൽ രജിസ്ട്രേഷൻ ചെയ്തവര്‍ക്കും അപേക്ഷിക്കാം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന നിയമനം വരുന്നത് വരെയോ അല്ലെങ്കില്‍ 90 ദിവസത്തേക്ക് ആയിരിക്കും നിയമനം. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04832734917.
 

date