*തടസ്സങ്ങൾ നീങ്ങി; ചീമേനിയിൽ വ്യവസായ പാർക്ക് ആരംഭിക്കും*
കയ്യൂർ ചീമേനി പഞ്ചായത്തിലെ ചീമേനി ഐ.ടി പാർക്കിന് 100 ഏക്കർ ഭൂമിയിൽ ജനറൽ വിഭാഗത്തിൽ പെട്ട വ്യവസായ പാർക്കുകൾ ആരംഭിക്കാൻ സാധിക്കുന്ന വിധത്തിൽ ഉള്ളതാണ് എന്നും നിലവിൽ ഇവിടെ വ്യവസായ പാർക്ക് ആരംഭിക്കുന്നതിന് തടസ്സങ്ങൾ ഒന്നും ഇല്ലെന്നും വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.ഐ.ടി വകുപ്പ് വ്യവസായ വകുപ്പിന് ഭൂമി കൈമാറ്റം നടത്തിയാൽ ചീമേനി ഐ.ടി പാർക്ക് നിർമ്മാണം വേഗത്തിൽ യാഥാർഥ്യമാക്കാൻ കഴിയും.
പ്രത്യേക സാമ്പത്തിക മേഖല യിൽ ഉൾപ്പെട്ടിരുന്ന ഐടി പാർക്ക് പ്രദേശം വ്യവസായ പാർക്കായി മാറ്റുന്നതിന് വേണ്ടി പുനർവിജ്ഞാപനം നടത്തിയിരുന്നു . കെ എസ് ഐ ടി ലിമിറ്റഡിന് കീഴിൽ ഭൂമി നിലനിർത്തി കെഎസ്ഐഡിസിയുടെ ഭാഗമായി വ്യവസായ പാർക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
ചെങ്കൽ ക്വാറികൾക്ക് അപേക്ഷ പരിശോധിച്ചു അനുമതി നൽകാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. അനുമതി നൽകുന്നതിന് പകരം
ചെങ്കൽ ക്വാറികളിൽ ജോലി ചെയ്യുന്ന പരമ്പരാഗത തൊഴിലാളികളെ ലൈസൻസിൻ്റെ പേരിൽ പോലീസ്, ജിയോളജി വകുപ്പുകൾ ബുദ്ധിമുട്ടിക്കുന്നത് വ്യാപകമാവുകയാണ്. യോഗ്യത പരിശോധിച്ച് എത്രയും വേഗത്തിൽ ലൈസൻസ് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കാസർകോട് വൻതോതിൽ അനധികൃത ലാറ്ററൈറ്റ് ഖനനം നടക്കുന്നുണ്ട്. ഇത് സംസ്ഥാനത്തിന് വൻ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
കാസർകോട് ജില്ലയിൽ ജില്ലാതല സ്ക്വാഡുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതിനാൽ അനധികൃത ഖനനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. 2023-2024 സാമ്പത്തിക വർഷത്തിൽ അനധികൃത ചെങ്കല്ല് ഖനനത്തിന് 133 കേസുകളിലായി 1,70,22,597 രൂപയും അനധികൃത ചെങ്കല്ല് കടത്തിന് 69 കേസുകളിലായി 16,25,432 രൂപയും പിഴയിനത്തിൽ സർക്കാരിലേക്ക് ഈടാക്കിയിട്ടുണ്ട്. നിലവിൽ സ്ക്വാഡിന്റെ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 2024-25 ൽ ൽ അനധികൃത ചെങ്കല്ല് ഖനനം 102 കേസുകളായി കുറഞ്ഞിട്ടുണ്ട്. അനധികൃത ചെങ്കല്ല് ഖനനത്തിന് 1,81,23,372 രൂപയും അനധികൃത ചെങ്കല്ല് കടത്തിന് 67 കേസുകളിലായി 14,44,794 രൂപയും പിഴയിനത്തിൽ സർക്കാരിലേക്ക് ഈടാക്കിയിട്ടുണ്ടെന്ന് വ്യവസായ വാണിജ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കുണ്ടംകുഴി സാവിത്രിഭായ് ഫുലെ മെമ്മോറിയൽ ആശ്രമം സ്കൂൾ എൽ.പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു
മലയോര ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് 4.5 കിലോമീറ്റർ സ്ഥലത്ത് തടസ്സങ്ങൾ നിലനിൽക്കുന്നു. പകരം ഭൂമി കണ്ടെത്തിയിട്ടുണ്ട്, ഭൂമി ഏറ്റെടുക്കുന്നതിനായി സർക്കാർ ഉത്തരവ് ലഭ്യമായെന്ന് കലക്ടർ പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ കൃഷ്ണന്‍ കുട്ടി, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡിഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍,കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ജില്ലകളിലെ കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments