Skip to main content

കേരള നോളജ് ഇക്കോണമി മിഷൻ: നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ കലണ്ടർ പ്രസിദ്ധീകരിച്ചു

കേരള സർക്കാർ സ്ഥാപനമായ കേരള നോളജ് ഇക്കോണമി മിഷൻ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ ജൂലൈ മാസത്തെ ട്രെയിനിംഗ് കലണ്ടർ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (DWMS) പുതുതലമുറ വിജ്ഞാന തൊഴിലുകളിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് പരിശീലന പ്രോഗ്രാമിലൂടെ ലഭിക്കുന്നത്. ഡി ഡബ്ല്യു എം എസ് പോർട്ടൽ ഒരു തൊഴിലധിഷ്ഠിത പ്ലാറ്റ്ഫോമായതുകൊണ്ട് തന്നെ തൊഴിലവസരങ്ങൾക്ക് അപേക്ഷിക്കാനും അവശ്യമായ നൈപുണ്യ വികസന കോഴ്‌സുകളിൽ പങ്കെടുക്കാനും കഴിയും. വിജയകരമായി നൈപുണ്യ പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർക്കാർ-സ്വകാര്യ മേഖലയിലെ വിവിധ പരിശീലന പങ്കാളികളുടെ പിന്തുണയോടെയുളള തൊഴിലുകളിലേക്ക് അവസരം ലഭിക്കും.

ഹെൽത്ത് കെയർ, മീഡിയ & എന്റർടൈൻമെന്റ്, മൊബൈൽ & വെബ് ഡെവലപ്‌മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് & ടെസ്റ്റിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഐടി & ക്ലൗഡ് കമ്പ്യൂട്ടിങ്, സിവിൽ ആൻഡ് ഡിസൈൻ, ഡാറ്റ സയൻസ് & മെഷീൻ ലേണിംഗ് തുടങ്ങി വിവിധ പരിശീലന മേഖലകളിൽ കോഴ്‌സുകൾ ലഭ്യമാണ്.

'DWMS Connect App ഡൗൺലോഡ് ചെയ്തോ DWMS പോർട്ടൽ വഴിയോ രജിസ്റ്റർ ചെയ്യാം. നിങ്ങളുടെ username and password ഉപയോഗിച്ച് Login ചെയ്യുക. നിങ്ങളുടെ അക്കൗണ്ട് ഇല്ലെങ്കിൽ, ലോഗിൻ പേജിലെ 'Sign Up' ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. Login ചെയ്തശേഷം Skill Development Programs എന്ന tab ലെ Proceed ക്ലിക്ക് ചെയ്യുക. സ്‌കിൽ കാറ്റലോഗിൽ നിന്നും താൽപര്യമുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. ജൂലൈ 30 നകം രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ് 3029/2025

date