Post Category
ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് സീറ്റൊഴിവ്
കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററിൽ 2025 – 26 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷൻ/ ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ/ ഫുഡ് ആൻഡ് ബിവറേജ് സർവീസ് കോഴ്സുകളിലേക്ക് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും കൂടാതെ മറ്റ് വിഭാഗങ്ങളിൽ ഏതാനും സീറ്റുകളും ഒഴിവുണ്ട്. എസ്.എസ്.എൽ.സി/ പ്ലസ് ടു/ടി.സി എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ടെത്തി അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. അടിസ്ഥാന യോഗ്യത: പ്ലസ് ടു/തത്തുല്യം/ഡിഗ്രി. ഫോൺ: 0471-2728340, 8075319643, 7561882783, 8075899870.
പി.എൻ.എക്സ് 3033/2025
date
- Log in to post comments