സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം നടത്തി
പത്തൊന്‍താമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് കാസര്‍കോട് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസൂത്രണ ഹാളിൽ നടന്നു .കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എം. ഉദയ എ പരിപാടി ഉദ്ഘാടനം ചെയ്ത് പി.സി.മഹലനോബിസ് അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ രേഖ അധ്യക്ഷത വഹിച്ചു. ജില്ലാ ഓഫീസര്‍ പി.കെ രമേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ അസി. പ്ലാനിംഗ് ഓഫീസർ റിജു മാത്യു, റിസര്‍ച്ച് ഓഫീസര്‍ പി രജീഷ്, ഷാജി ടി.കെ., ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ. എ അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു . സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ടി ഫിലിപ്പ്, കെ. പി പ്രശാന്ത് കുമാര്‍ എന്നിവര്‍ വിഷയങ്ങൾ അവതരിപ്പിച്ചു. വകുപ്പിലെ ജീവനക്കാര്‍ക്കായി റിസര്‍ച്ച് ഓഫീസര്‍ പി രജീഷ് ന്റെ നേതൃത്വത്തില്‍ ക്വിസ് മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് സമ്മാനം നൽകി
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പിതാവായ പ്രൊ. പി.സി.മഹലനോബിസിന്റെ സ്മരണാർത്ഥം അദ്ദഹത്തിന്റെ ജന്‍മദിനമായ ജൂണ്‍ 29 ന് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനമായി ആചരിക്കുന്നു
- Log in to post comments