Skip to main content
.

വട്ടവട സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഉദ്ഘാടനം ഇന്ന് (2)

 

 

 സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠനത്തോടൊപ്പം വിവിധ തരത്തിലുള്ള കൈത്തൊഴിലുകള്‍ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (2) രാവിലെ 10 മണിക്ക് എ.രാജ എംഎല്‍എ നിര്‍വഹിക്കും.

മൂന്നാര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ വട്ടവട, ചെണ്ടുവര സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

 സ്‌കൂളിലെ ക്രിയേറ്റീവ് കോര്‍ണര്‍ പദ്ധതിക്കായി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ക്ലാസ് മുറി തയാറാക്കിയിരിക്കുന്നത്. സാധാരണ ക്ലാസ് സമയങ്ങള്‍ നഷ്ടപ്പെടാതെ പ്രത്യേക സമയം കണ്ടെത്തി വിവിധ കൈത്തൊഴിലുകളില്‍ പരിശീലനം ലഭിച്ച അധ്യാപകരാണ് കുട്ടികളെ പഠിപ്പിക്കുക. കൃഷി രീതികള്‍, പാചകം, പെയിന്റിങ്, വയറിങ്, പ്ലംബിങ് , കേക്ക് നിര്‍മാണം, തയ്യല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള തൊഴിലുകളിലാണ് പരിശീലനം നല്‍കുക. കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ച് കൈത്തൊഴിലുകള്‍ തിരഞ്ഞെടുത്ത് പരിശീലനം നേടാം. 

 വട്ടവട മേഖലയിലുള്ള എല്ലാ സ്‌കൂളുകളിലെയും കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ അധ്യാപകരുടെ അപേക്ഷ പ്രകാരം ഹൈസ്‌കൂളിലെത്തി പരിശീലനം നേടാം.

 

ചിത്രം : വട്ടവട ഗവണ്മെന്റ് ഹൈസ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന ക്രിയേറ്റീവ് കോര്‍ണര്‍

 

date