Post Category
സഹായഹസ്തം പദ്ധതി: അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിധവകളായ 55 വയസില്‍ താഴെ പ്രായമുളള സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ഒറ്റത്തവണ ധനസഹായം ചെയ്യുന്ന സഹായഹസ്തം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ. 2025 ഒക്ടോബര്‍ 1 ആണ് അവസാന തീയതി. വിശദവിവരങ്ങള്‍ വെബ്സൈറ്റ് വഴിയും, തൊട്ടടുത്ത ശിശുവികസന പദ്ധതി ഓഫീസ് മുഖേനയും, അങ്കണവാടി മുഖേനയും അറിയാം.
date
- Log in to post comments