സമ്പൂർണ ജലബജറ്റ് പൂർത്തീകരിച്ചു 828 പച്ചത്തുരുത്തുകൾ ഒരുക്കി
41 തദ്ദേശ സ്ഥാപനങ്ങളിലും ജല ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. ക്രിട്ടിക്കൽ, സെമിക്രിട്ടിക്കൽ ബ്ലോക്കുകളിൽ ജലനിരപ്പ് ഉയർത്തുന്നതിനാവശ്യമായ ശാസത്രീയ ഇടപെടലിന്റെ ഭാഗമായാണ് ജില്ല സമ്പൂർണ ജലബജറ്റ് പൂർത്തീകരിച്ചു. കാസർകോട് ബ്ലോക്ക് ക്രിട്ടിക്കലും, മഞ്ചേശ്വരം ബ്ലോക്ക് സെമി ക്രിട്ടിക്കലുമാണ്. കാസർകോട് ബ്ലോക്കിൽ ജലബജറ്റ് തയ്യാറാക്കുകയും ജലസുരക്ഷപ്ലാൻ തയ്യാറാക്കുകയും ചെയ്യ്തിട്ടുണ്ട്. ഭൂജല വകുപ്പിന്റെ ജലപരിപോഷണ പരിപാടി, മണ്ണ് ജലസംരക്ഷണ വകുപ്പിൻ്റെ നീർത്തടവികസന പദ്ധതി, ജലസേചന വകുപ്പിൻ്റെ ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കി. ബ്ലോക്കിൽ നിരവധി വി.സി.ബി കളും ചെക്ക്‌ഡാമുകളും നിർമ്മിച്ചിട്ടുണ്ട്. 828 പച്ചത്തുരുത്തുകൾ (245.38 ഏക്കർ) സ്ഥാപിക്കുകയും ചെയ്തു.
ഡിജിറ്റൽ യൂണിവേഴ്‌സിറ്റി വികസിപ്പിച്ച മൊബൈൽ ആപ്പിന്റെ സഹായത്തോടെ ജില്ലയിൽ കാർബൺ എമിഷൻ സർവേ നടത്തി. മൂന്നു സ്ഥാപനങ്ങൾ കാർബൺ നെഗറ്റീവ് ആയി മാറി. 30 സ്കൂളുകളിൽ നെറ്റ് സീറോ കാർബൺ നിലയിലേക്ക് ചുവടുവെച്ചു.
- Log in to post comments