Skip to main content

ഹരിത ടൂറിസം പദ്ധതിയിൽ 14 ടൂറിസം കേന്ദ്രങ്ങൾ

ഹരിത ടൂറിസം പദ്ധതിയുടെ ഭാഗമായി 14 ടൂറിസം കേന്ദ്രങ്ങളെയും 34 ടൗണുകളെയും ഹരിതമാക്കുന്നതിന് നടപടികൾ പുരോഗമിക്കുന്നു. ഗ്രന്ഥശാലകളെ പരിസ്ഥിതി സൗഹൃദമായി മാറ്റാനുള്ള ഹരിത ഗ്രന്ഥശാല പദ്ധതി വഴി 272 ഗ്രന്ഥശാലകളിൽ ഹരിത ഓഡിറ്റ് പൂർത്തിയായി.നെറ്റ് സിറോ കാർബൺ പ്രവർത്തനം - ജില്ലയിൽ 30 സ്‌കൂളുകളിൽ എമിഷൻ സർവ്വേ നടത്തി നെറ്റ് സീറോ കാർബൺ സ്ഥിതി എത്തിക്കുന്നതിനുള്ള ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണം, ഊർജ്ജം, ഗതാഗതം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ട പ്രവർത്തനം.

ലൈബ്രറി കൗൺസിലുമായി ചേർന്ന് ജില്ലയിലെ ഗ്രന്ഥശാലകളിൽ ഹരിത ഓഡിറ്റ് നടത്തി പോരായ്‌മകൾ പരിഹരിച്ച് ജില്ലയിലെ 272 ഗ്രന്ഥശാലകളെ ഹരിത ഗ്രന്ഥശാലകൾ ആക്കി മാറ്റിയിട്ടുണ്ട്.

date