അധ്യാപകര്‍ക്ക് മാസ്റ്റർ ട്രയിനര്‍മാരായി അപേക്ഷിക്കാം
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷനിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍സെക്കന്ററി/ഹൈസ്കൂള്‍/പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ട്രെയിനര്‍മാരായി അപേക്ഷിക്കാം.
സ്കൂള്‍ ഐ.ടി കോ-ഓര്‍ഡിനേറ്റര്‍, കൈറ്റ് മെന്റര്‍ (കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്‍)
എന്നിവര്‍ക്ക് മുന്‍ഗണന. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലേയ്ക്കുള്ള ഡിജിറ്റല്‍ പഠന വിഭവ നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ
ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൈറ്റ് നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായവർക്ക് അപേക്ഷിക്കാം.
www.kite.kerala.gov.in ജൂലൈ 8 വൈകിട്ട് 5 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവര്‍ത്തന പരിചയത്തിന്റേയോ ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ ഐ.സി.ടി. പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലോ ആയിരിക്കും തെരഞ്ഞെടുപ്പ്. ജൂലൈ 12നാണ്പ്രായോഗിക പരീക്ഷ. കൈറ്റിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് അധ്യാപകരെ മാസ്റ്റര്‍ ട്രെയിനര്‍മാരായി നിയോഗിക്കുന്നത്.
പി.എൻ.എക്സ് 3037/2025
- Log in to post comments