Skip to main content

പി.എസ്.സി അഭിമുഖം

  വിദ്യാഭ്യാസവകുപ്പിലെ യു.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍:707/2023) തസ്തികയുടെ മൂന്നാംഘട്ട അഭിമുഖം ജൂലൈ 10, 11   തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസിലും ജൂലൈ 16ന്  പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസിലും ജൂലൈ 30, 31, ഓഗസ്റ്റ് ഒന്ന് തീയതികളില്‍   തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫീസിലും നടത്തും.   പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ്‌ചെയ്ത പ്രവേശന ടിക്കറ്റും,  ബയോഡാറ്റ, യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മിഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ  സഹിതം നിര്‍ദ്ദിഷ്ട സമയത്ത് ഹാജരാകണം.  എസ്.എം.എസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിക്കാത്തവര്‍ പി.എസ്.സി കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
 
 

date