Skip to main content

വലിയ വാഹനങ്ങള്‍ക്ക് നിരോധനം

മണ്ണാർക്കാട് കാഞ്ഞിരം-പൂഞ്ചോല റോഡിൽ പൂഞ്ചോല പള്ളിയുടെ സമീപം റോഡിന്റെ പാർശ്വഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ റോഡിന്റെ അരിക് ഇടിഞ്ഞതിനെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ജൂലൈ 27 വരെയാണ് നിരോധനം. ചെറിയ വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date