Post Category
പ്രളയം അതിജീവനം ഫോട്ടോ പ്രദര്‍ശനം 19 മുതല്‍
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റേയും കേരള മിഡിയ അക്കാദമിയുടേയും സഹകരണത്തോടെ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രളയം, അതിജീവനം ഫോട്ടോ, വീഡിയോ പ്രദര്‍ശനം നവംബര്‍ 19 മുതല്‍ 22 വരെ കോഴിക്കോട് നടക്കും. 134 ഫോട്ടോഗ്രാഫര്‍മാരുടെ 250 ല്‍ ഏറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ് പ്രദര്‍ശനം.
date
- Log in to post comments