ശ്വാസകോശ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കണ്ണപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, കണ്ണപുരം ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സിപ്ലയുടെ ബ്രീത്ത് ഫ്രീ റെസ്പിറേറ്ററി വിഭാഗവുമായി ചേർന്ന് സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ശ്വാസകോശ ആരോഗ്യ പരിശോധന എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പിൽ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. സിപ്ല ബ്രീത്ത് ഫ്രീ എഡ്യൂക്കേറ്റർ അൻവിത്ത് രാഹുൽ, കെ ആദർശ് എന്നിവർ ക്യാമ്പും ബോധവൽക്കരണ ക്ലാസും നയിച്ചു. 160 പേർ പരിശോധനയിൽ പങ്കെടുത്തു. നീറ്റ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പന്ത്രണ്ടാം വാർഡിലെ കെ.വി രിതിൻരാജിനെ അനുമോദിച്ചു. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനവും നടന്നു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് കെ രതി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വി സുനില അധ്യക്ഷയായി. സി.ഡി.എസ് അംഗം എം.വി നിഷി, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വിനീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി പ്രഭാകരൻ, ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വിദ്യ, മെമ്പർ സെക്രട്ടറി പി രാജസുന്ദരൻ, കണ്ണപുരം ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ അനുപമ രാജൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments