Post Category
ഹജ്ജ് അപേക്ഷ ഡിസംബര്‍ 12വരെ നീട്ടി
ഹജ്ജ്യാത്രയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തിയ്യതി ഡിസംബര്‍ 12 വരെ നീട്ടി. ഓണ്‍ലൈനായി അപേക്ഷിച്ച് ലഭിക്കുന്ന പ്രിന്റൗട്ട് ഒപ്പിട്ട് ഉള്ളടക്കം സഹിതം, എക്സിക്യൂട്ടീവ്ഓഫീസര്‍, കേരളസംസ്ഥാന ഹജ്ജ്കമ്മിറ്റി ഓഫീസ്, ഹജ്ജ്ഹൗസ്, കാലിക്കറ്റ്എയര്പോര്ട്ട്,പി.ഒ മലപ്പുറം -673647 എന്ന മേല്‍വിലാസത്തില്‍ ഡിസംബര്‍ 12 വൈകുന്നേരംമൂന്നിനകം തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കണം. പ്രായം എഴുപതായവര് അപേക്ഷയും ഒര്‍ജിനല്‍ പാസ്പോര്‍ട്ടും സഹിതം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.
date
- Log in to post comments