Skip to main content

സ്‌കൂള്‍ ലൈബ്രറികള്‍ക്ക്  പുസ്തകം വിതരണം ചെയ്തു

 

കൊടുവായൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 2025-26 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ ലൈബ്രറികള്‍ക്ക്  പുസ്തകങ്ങള്‍ വിതരണം ചെയ്തു. കൊടുവായൂര്‍ ജി ബി എല്‍ പി സ്‌കൂള്‍, എത്തന്നൂര്‍ ജി ബി യൂ പി സ്‌കൂള്‍ ലൈബ്രറികള്‍ക്കായി അമ്പതിനായിരം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. 302പുസ്തകങ്ങള്‍ വീതം രണ്ട് സ്‌കൂളുകളിലും  വിതരണം ചെയ്തു. കൊടുവായൂര്‍ പഞ്ചായത്ത് ലൈബ്രറിയിലേക്ക് ഒരു ലക്ഷം രൂപ വകയിരുത്തി 487 പുസ്തകങ്ങളും വാങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വൈസ് പ്രസിഡന്റ് എം ആറുമുഖന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സച്ചിദാനന്ദന്‍, വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ പി ആര്‍ സുനില്‍, എന്‍ അബ്ബാസ്, എ മുരളീധരന്‍, കെ കുമാരി, സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീലേഖ, ഹെഡ് മാസ്റ്റര്‍മാരായ എസ് സുമ, മുരുകവേല്‍ എന്നിവര്‍ പങ്കെടുത്തു.

date