എറണാകുളം അറിയിപ്പുകള് 1
ഭക്ഷണ സാധനങ്ങളുടെ വിലവിവരം പ്രദര്‍ശിപ്പിക്കണം
കൊച്ചി: ശബരമില മണ്ഡല മകര വിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന - അന്തര്‍സംസ്ഥാന തീര്‍ത്ഥാടകര്‍ ധാരാളമായി ജില്ലയില്‍ വരാന്‍ സാധ്യതയുളളതിനാല്‍ എല്ലാ ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ച് പൊതുജനങ്ങള്‍ക്ക് വ്യക്തമായി കാണുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കണം. വിലവിവരം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കും അമിതവില ഈടാക്കുന്നവര്‍ക്കുമെതിരെ നിയമാനുസൃത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വിമുക്തഭടന്മാരുടെ ശ്രദ്ധയ്ക്ക്
കൊച്ചി: മണ്ഡല മകരവിളക്ക് ഉത്സവ സീസണില്‍ കൊച്ചിസിറ്റി ട്രാഫിക് യൂണിറ്റില്‍ ഡ്യൂട്ടീകള്‍ക്കായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ അറുപതു ദിവസത്തേക്ക് ആവശ്യമുണ്ട്. സന്നദ്ധരായ വിമുക്തഭടന്മാര് നവംബര്‍ 23-ന് മുമ്പായി സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 2422239. zswoekm@gmail.com.
കുടുംബശ്രീ ജില്ലാ മിഷനില്‍ ജേര്‍ണലിസ്റ്റ് ഇന്റേണ്‍ നിയമനം
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാമിഷന് കീഴില്‍ ആറു മാസത്തേക്ക് ജേര്‍ണലിസ്റ്റ് ഇന്റേണായി പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍, പ്രസ് ക്ലബ്, അംഗീകൃത യൂണിവേഴ്സിറ്റികള്‍ എന്നിവയുടെ കീഴിലുളള ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്നും 2017-18 ജേര്‍ണലിസം ബിരുദം/ബിരുദാനന്തര ബിരുദം വിജയിച്ചവരായിരിക്കണം. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രവൃത്തി പരിചയം നിര്‍ബന്ധമില്ല. പ്രായപരിധി 20 നും 30 നും മധ്യേ (2019 ജനുവരി ഒന്നിന് 30 വയസ് കവിയാന്‍ പാടില്ല).
പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ അനുവദിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക www.kudumbashree.org വെബ്സൈറ്റില്‍ കരിയേഴ്സ് എന്ന വിഭാഗത്തില്‍ ലഭ്യമാണ്. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്, സിവില്‍ സ്റ്റേഷന്, രണ്ടാംനില, കാക്കനാട്, എറണാകുളം വിലാസത്തില്‍ അയക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് അഞ്ചു വരെ.
വനിതാഹോസ്റ്റലില്‍ പ്രവേശനം
കൊച്ചി: ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിലേക്ക് മാസവാടകയ്ക്ക് താമസിക്കാന്‍ താത്പര്യമുളള ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ ഇടപ്പളളി ബ്ലോക്ക് പഞ്ചായത്തിലോ 9496213431, 0484-2426636 നമ്പരിലോ ബന്ധപ്പെടണം. വിലാസം ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ ഇടപ്പളളി ബ്ലോക്ക് പഞ്ചായത്ത്, കുസുമഗിരി.പി.ഒ, കാക്കനാട് 682030, ഇ-മെയില്‍ bdoeda@gmail.com
ബാലാവകാശ വാരാചരണം നടത്തി
കൊച്ചി: ബാല്യം ചിരിക്കട്ടെ എന്ന പ്രമേയവുമായി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുഴുപ്പിള്ളി ബീച്ചില്‍ വര്‍ണ്ണാഭമായ പട്ടം പറത്തി ബാലാവകാശ വാരാചരണം നടത്തി. ബാലാവകാശ വാരാചരണം 2018 ന്റെ ഭാഗമായുള്ള പട്ടം പറത്തല്‍ വൈപ്പിന്‍ എം എല്‍ എ എസ് ശര്‍മ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ കെ ജോഷി ബാലാവകാശ വാരാചരണത്തിന് നന്ദി അര്‍പ്പിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യഭവന് ഓര്‍ഫനേജിലേയും അമ്പാടി സേവാ കേന്ദ്രത്തിലേയും കുട്ടികള്‍ പട്ടം പറത്തി സായാഹ്നം അഘോഷമാക്കി. എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments