Skip to main content

നവകേരള സദസ്സ് : ഷൊര്‍ണ്ണൂരിന് ഏഴ് കോടി

 

 

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസില്‍ നിര്‍ദേശിക്കപ്പെട്ട എട്ട് പ്രധാന പദ്ധതികള്‍ക്കായി ഏഴ് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. യാത്രക്കാരായി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുറഞ്ഞ ചെലവില്‍ സുരക്ഷിതമായി താമസിക്കാന്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് ഷീ ലോഡ്ജ് നിര്‍മ്മിക്കുന്നതിന് മൂന്ന കോടി രൂപയും തൃക്കടീരി ഗ്രാമപഞ്ചായത്തിലെ കാക്കത്തോട് പാലം നിര്‍മ്മാണത്തിന് ഒരു കോടി രൂപയുമാണ് അനുവദിച്ചത്. കൂടാതെ ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ കച്ചേരിക്കുന്ന് പൊലീസ് സ്റ്റേഷന്‍-ഐഡിയല്‍ കോളേജ് റോഡില്‍ കാക്കാത്തോടിന് കുറുകെ പുതിയപാലം നിര്‍മ്മാണം, വെള്ളിനേഴി ഗ്രാമപഞ്ചായത്തില്‍ മുതല മൂര്‍ഖന്‍കടവില്‍ തൂക്കുപാലം നിര്‍മ്മാണ പൂര്‍ത്തികരണം,നെല്ലായ കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടനിര്‍മ്മാണം, വാണിയംകുളം കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടനിര്‍മ്മാണം, ചളവറ മുണ്ടേക്കോട്ടുകുറിശ്ശി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടനിര്‍മ്മാണം, അനങ്ങനടി ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ കെട്ടിടം നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്.

 

date