Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

 

ഒറ്റപ്പാലം താലൂക്കിലെ കടമ്പൂര്‍ ശ്രീപനയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം, ചെറുകോട് ശ്രീ പുളിയക്കുറുശ്ശി ക്ഷേത്രം, മുണ്ടക്കോട്ടുകുറുശ്ശി തൃക്കാരമണ്ണ ക്ഷേത്രം, ശ്രീകൃഷ്ണപുരം മണ്ണംമ്പറ്റ ശ്രീ പച്ചായില്‍ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. തികച്ചും സന്നദ്ധ സേവനമാണ്. താല്‍പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജൂലൈ 27 ന് മുന്‍പായി മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491-2505777.

date