Skip to main content
പട്ടിക ജാതി പട്ടിക വർഗ്ഗ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ  സംസാരിക്കുന്നു

പട്ടികജാതി-പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം

 

പട്ടികജാതി ക്ഷേമ ഫണ്ടുകള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കുറ്റ്യാടി നിയോജകമണ്ഡലം പട്ടികജാതി-പട്ടികവര്‍ഗ മോണിറ്ററിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എസ്‌സിപി ഫണ്ടുകള്‍ എത്രയും വേഗം ചെലവഴിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം തിരുത്തി നഗര്‍, മുഴിക്കല്‍ നഗര്‍ വികസന പ്രവൃത്തികളും തിരുത്തി നഗറില്‍ കോര്‍പസ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തിരുത്തി നഗര്‍-മാഹി കനാല്‍ റോഡ് പ്രവൃത്തിയും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വളാഞ്ഞി കുളങ്ങരത്ത് നഗറിന്റെ പ്രവൃത്തി ഉടന്‍ ആരംഭിക്കാനും കഴിഞ്ഞവര്‍ഷം എസ്‌സിപി ഫണ്ടുകള്‍ പൂര്‍ണമായി ചെലവഴിക്കാന്‍ കഴിയാത്ത തദ്ദേശസ്ഥാപനങ്ങളില്‍ പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.

വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, വില്യാപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുള, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടില്‍, എ ജയകൃഷ്ണന്‍, കെ ഹരീഷ്, എസ് സൗദ എന്നിവര്‍ സംസാരിച്ചു.
 

date