വനിതാ സ്വയംസംരംഭക വായ്പാ മേളയും ബോധവൽക്കരണ പരിപാടിയും നടത്തി
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ദേശീയ ന്യൂനപക്ഷ കോർപറേഷന്റെയും വാഴൂർ ഗ്രാമപഞ്ചായത്തിൻറെയും സഹകരണത്തോടെ വനിതകൾക്കായുള്ള വായ്പാമേളയും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. വാഴൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വാഴൂർ സി.ഡി.എസ് നുള്ള വായ്പാ തുകയായ മൂന്നു കോടി രൂപയുടെ വിതരണവും വായ്പാമേളയുടെ ഉത്ഘാടനവും സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവ്വഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദു, വനിതാ വികസന കോർപറേഷൻ ഡയറക്ടർ പെണ്ണമ്മ തോമസ്, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡി. സേതുലക്ഷ്മി, വാഴൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് അഡ്വ. ബൈജു കെ. ചെറിയാൻ, വാഴൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിജി നെടുവത്താനി, പി.ജെ.ശോശാമ്മ , ശ്രീകാന്ത് പി. തങ്കച്ചൻ, വാഴൂർ സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബിജു, വനിതാ വികസന കോർപ്പറേഷൻ എറണാകുളം മേഖലാ മാനേജർ എം.ആർ. രംഗൻ എന്നിവർ പ്രസംഗിച്ചു.
- Log in to post comments