Skip to main content

വനമിത്ര അവാർഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2025-2026 വർഷത്തിൽ വനമിത്ര അവാർഡ് നൽകുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾകാവുകൾഔഷധ സസ്യങ്ങൾകാർഷികംജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയും അവാർഡ് നൽകുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ താൽപര്യമുള്ള വ്യക്തികൾവിദ്യാഭ്യാസ സ്ഥാപനങ്ങൾസന്നദ്ധ സംഘടനകൾകർഷകർ എന്നിവർക്ക് തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447979135, 0471-2360462.

പി.എൻ.എക്സ് 3249/2025

date