Post Category
മീഡിയ അക്കാദമി ക്ലാസ്സുകള്‍ 18-ന് ആരംഭിക്കും
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ കൊച്ചി കാക്കനാട് കാമ്പസില്‍ 2025-26 ബാച്ച് പി.ജി.ഡിപ്ലോമ കോഴ്സുകളുടെ ക്ലാസ്സുകള്‍ ജൂലൈ 18ന് ആരംഭിക്കും. രാവിലെ 11ന് എം.പിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് അധ്യയന ആരംഭവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്യും. 24 ന്യൂസ് ചീഫ് എഡിറ്റര്‍ ശ്രീകണ്ഠന് നായര്‍, അക്കാദമി മുന്‍ ചെയര്‍മാനും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ്, അക്കാദമി ചെയര്മാന് ആര്.എസ്.ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
(പിആര്‍/എഎല്‍പി/2031)
date
- Log in to post comments