ബോണക്കാട് എസ്റ്റേറ്റ്ലയങ്ങളുടെ നവീകരണ നിർമ്മാണോദ്ഘാടനം ഇന്ന് (ജൂലൈ 16 )
അരുവിക്കര നിയോജക മണ്ഡലത്തിലെ വിതുര ഗ്രാമ പഞ്ചായത്തിലുള്ള ബോണക്കാട് എസ്റ്റേറ്റിലെ ലയങ്ങളുടെ നവീകരണ നിർമ്മാണോദ്ഘാടനം ജൂലൈ 16 ബുധനാഴ്ച വൈകീട്ട് മൂന്നിന് ബോണക്കാട് നടക്കും. നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.
പൊതുവിദ്യാഭ്യാസം,തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ എന്നിവർ വിശിഷ്ടാതിഥികളാവും. ജില്ലാ കളക്ടർ അനുകുമാരി പദ്ധതി വിശദീകരിക്കും. അടൂർ പ്രകാശ് എം പി മുഖ്യാതിഥിയാവും. അഡ്വ.ജി സ്റ്റീഫൻ എം എൽ എ സ്വാഗതവും ജില്ലാ ലേബർ ഓഫീസർ എ ബിജു നന്ദിയും പറയും. പരിപാടിയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ ബഹുജന സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പ്ലാൻ്റേഷൻ വകുപ്പിൽ നിന്നുള്ള 2 കോടി രൂപയും തൊഴിൽവകുപ്പ് - പ്ലാൻ്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള 2 കോടി രൂപയും ഉൾപ്പെടെ 4 കോടി രൂപ ചെലവിലാണ് 43ലയങ്ങളുടെ നവീകരണം നടത്തുന്നത്. 186 കുടുംബങ്ങൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർവ്വഹണചുമതല.
- Log in to post comments