Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
പൈനാവ് ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയിലെ മാതൃയാനം പദ്ധതി (പ്രസവ ശേഷം അമ്മയേയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ആയതിനു ശേഷം വീട്ടില്‍ കൊണ്ടാക്കുന്ന പദ്ധതി) ക്ക് വേണ്ടി വാഹനം ലദ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച രേഖകളും പകര്‍പ്പ് സഹിതം ടെന്‍ഡര്‍ മുദ്ര വെച്ച് കവറില്‍ ജൂലൈ 24 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പായി ആശുപത്രി സൂപ്രണ്ടിന് നല്‍കണം. ജൂലൈ 24 ഉച്ചകഴിഞ്ഞ് മൂന്നു വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയത്ത് ബന്ധപ്പെടുക-04862 299574
date
- Log in to post comments