Post Category
പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
കേന്ദ്ര വനിത ശിശു വികസന മന്ത്രാലയം നടപ്പാക്കുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്‌കാരം 2025 അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാനം, കല, കായിക സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, നൂതന കണ്ടുപിടിത്തം എന്നീ മേഖലകളില്‍ അസാധാരണ മികവ് തെളിയിച്ച അഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം. താല്‍പ്പര്യമുളളവര്‍ ജൂലൈ 31-ാം തീയതിക്കുള്ളില്‍ http://awards.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി. ഒ, പൈനാവ്, പിന്‍-685603 എന്ന വിലാസത്തിലോ 8593963020, 9744167198 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.
date
- Log in to post comments