Skip to main content

ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് സംസ്ഥാനതല പരിശീലനം

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്കായുള്ള സംസ്ഥാനതല ദ്വിദിന പരിശീലന പരിപാടി തിരുവനന്തപുരത്ത് ശിക്ഷക് സദനിൽ ആരംഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ കൂടുതൽ ബോധപൂർവമായ ഇടപെടലുകൾ നടത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസവും സാമൂഹിക വികസനവും മുന്നിൽ നിർത്തി കുട്ടികൾക്ക് സന്തോഷം നൽകുന്ന മികച്ച ഇടങ്ങൾ സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിദ്യാലയങ്ങൾ സമഗ്ര മാനസികാരോഗ്യത്തിനുള്ള ഇടങ്ങളായി മാറണമെന്നും കൗൺസലർമാർ കുട്ടികളുടെ സുഹൃത്തായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം കെ.കെ. ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽകമ്മീഷൻ അംഗം ബി. മോഹൻകുമാർ സ്വാഗതമാശംസിച്ചു. സെക്രട്ടറി എച്ച്. നജീബ് നന്ദി അറിയിച്ചു. കമ്മീഷൻ അംഗങ്ങളായ എൻ. സുനന്ദജലജമോൾ റ്റി.സിസിസിലി ജോസഫ്ഡോ. എഫ്. വിൽസൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

8, 9, 10 ക്ലാസ്സുകളിലെ കുട്ടികളിൽനിന്നും അവരുടെ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽ നിന്നും കൗൺസലർമാർ മുഖേന ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ മാനസികാരോഗ്യംവൈകാരിക വളർച്ചപഠനസമ്മർദ്ദംസുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾപെരുമാറ്റ രീതികൾ തുടങ്ങിയവ സംബന്ധിച്ച ഗവേഷണ ഉപകരണങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികേന്ദ്രീകൃത കൗൺസലിംഗ്: അവകാശപരമായ സമീപനവും വെല്ലുവിളികളുംകുട്ടികളിലെ വൈകാരിക പെരുമാറ്റ വെല്ലുവിളികൾ: മാനസിക പ്രശ്‌നങ്ങൾ തിരിച്ചറിയൽകൗൺസലിംഗിൽ രോഗനിർണയ ഉപാധികൾപ്രവർത്തനാധിഷ്ഠിത സമീപനംകേരളത്തിലെ സമകാലീന സാമൂഹിക പശ്ചാത്തലംഡിജിറ്റൽ ഭീഷണികളും മാനസികാരോഗ്യവും എന്നീ വിഷയങ്ങളിൽ അവതരണങ്ങളും ചർച്ചകളും നടക്കും. പരിശീലനം നാളെ (ജൂലൈ 17 ന്) സമാപിക്കും.

പി.എൻ.എക്സ് 3275/2025

date