ജില്ലയില്‍ പുതിയ പാലങ്ങള്‍ ജൂലൈ 17ന് മന്ത്രി നാടിന് സമര്‍പ്പിക്കും
വെളിയം-കരിപ്ര ഗ്രാമപഞ്ചായത്തുകളെബന്ധിപ്പിക്കുന്ന അറക്കടവ് പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ജൂലൈ 17ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനം ചെയ്യും. നെടുമണ്‍കാവ്-ശാസ്താംകടവിലെ പുതിയ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിക്കും. അടിസ്ഥാനസൗകര്യവികസനനിധിയില്‍നിന്നും (കിഫ്ബി) 16.50 കോടി രൂപ ചെലവഴിച്ചാണ് അറക്കടവ് പാലത്തിന്റെയും അനുബന്ധ റോഡിന്റെയും നിര്‍മാണം നടത്തിയത്. പൊതുമരാമത്ത് വകുപ്പില്‍നിന്നും അനുവദിച്ച 4.34 കോടി രൂപ വിനിയോഗിച്ചാണ് നെടുമണ്‍കാവ്-ശാസ്താംകടവ് പാലം നിര്‍മിക്കുക.
ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ചടങ്ങില്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം പി, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍ പ്രശാന്ത്, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രിജി ശശിധരന്‍, എസ് ഷൈന്‍കുമാര്‍, വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രഘുനാഥ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ സോമശേഖരന്‍, എം ബി പ്രകാശ്, ജാന്‍സി സിജു, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments