Skip to main content

മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് മന്ത്രി പി. എ. മുഹമ്മദ് റിയാസ് 17ന് ഉദ്ഘാടനം ചെയ്യും

മുട്ടറ മരുതിമല ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ടിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലൈ 17 ന് വൈകിട്ട് 4.30 ന് മുട്ടറ സര്‍ക്കാര്‍ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
സര്‍ക്കാരിന്റെ ജൈവവൈവിധ്യ  ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി  മുട്ടറമരുതിമലയില്‍ 2.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ളാണ് നടപ്പിലാക്കുക. റോക്ക് ക്ലൈമ്പിംഗ്, ഫുഡ് കിയോസ്‌ക്,  പാര്‍ക്കിംഗ് സൗകര്യം, വിശ്രമകേന്ദ്രം, വ്യൂവിംഗ് ഡെക്ക്, ശുചിമുറി ബ്ലോക്ക് എന്നിവയുടെ നിര്‍മാണമാണ് പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പാക്കുക.  
സമുദ്രനിരപ്പില്‍ നിന്ന് 1100 അടി ഉയരത്തിലാണ് മുട്ടറ മരുതിമല. കസ്തൂരി പാറ, ഭഗവാന്‍ പാറ, കാറ്റാടി പാറ എന്നിവ ചേര്‍ന്ന് 38 ഏക്കറിലുള്ള മരുതിമലയുടെ  ഭൂപ്രകൃതിക്ക് കോട്ടംതട്ടാതെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് തെ•ല, ജഡായുപാറ ടൂറിസം സര്‍ക്യൂട്ടിലൂടെ യഥാര്‍ഥ്യമാക്കുക.
ഉദ്ഘാടന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മുഖ്യഅതിഥിയാകും. കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ പ്രശാന്ത്, വൈസ് പ്രസിഡന്റ് ജയരഘുനാഥ്,  കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള,  സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ജാന്‍സി സിജു, എം ബി പ്രകാശ്, കെ സോമശേഖരന്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date