Skip to main content

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം ജൂലൈ 17 (വ്യാഴം) മുതല്‍

നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍.
പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് യാത്ര. കര്‍ക്കിടക മാസത്തില്‍ ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തും.
തൃശൂര്‍ ജില്ലയിലെ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കൂടല്‍മാണിക്യം ശ്രീ ഭരതസ്വാമി ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, പായമേല്‍ ശ്രീ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കും കോട്ടയം ജില്ലയിലെ രാമപുരം, കൂടപ്പുലം, അമനകര, മേതിരി ക്ഷേത്രങ്ങളിലേക്കാണ് യാത്ര.
സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഫോണ്‍: പത്തനംതിട്ട 9495752710, 9995332599 തിരുവല്ല 9744348037, 9745322009 അടൂര്‍ 9846752870, 7012720873 പന്തളം 9562730318, 9497329844 റാന്നി 9446670952 കോന്നി 9846460020 മല്ലപ്പള്ളി 9744293473 ജില്ലാ കോര്‍ഡിനേറ്റര്‍ 9744348037.
 

date