Post Category
ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കാം
ചാക്ക ഗവ. ഐ ടി ഐയിലെ 25 ട്രേഡുകളിലേക്ക് (മെട്രിക് / നോൺ മെട്രിക്) പ്രവേശനത്തിന് ഒഴിവുള്ള ഭിന്നശേഷി സംവരണ സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ജൂലൈ 21 വൈകിട്ട് 5 മണിവരെ ചാക്ക ഐ ടി ഐ യിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീസ് 100 രൂപ. എസ് എസ് എൽ സി പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചാണ് പ്രവേശനം. ഫോൺ: 0471 2502612.
പി.എൻ.എക്സ് 3291/2025
date
- Log in to post comments