Skip to main content

ഏകദിന ശിൽപശാല മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളി  നേതാക്കൾക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനവും ക്ഷേമനിധി ബോർഡിന്റെ പദ്ധതി ആനുകൂല്യങ്ങൾ സംബന്ധിച്ച പുതുക്കിയ ക്ഷേമതീരം മാർഗ്ഗരേഖയുടെ പ്രകാശനവും ഫിഷറീസ്സാംസ്‌കാരികയുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.

 തിരുവനന്തപുരം പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ മുഖ്യാതിഥിയായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡയറക്ടർ ചെൽസ സിനിമത്സ്യഫെഡ് ചെയർമാൻ റ്റി. മനോഹരൻക്ഷേമനിധി ബോർഡ് മെമ്പർമാരായ സോളമൻ വെട്ടുകാട്കെ കെ രമേശൻസക്കീർ അലങ്കാരത്ത്കമ്മീഷണർ എച്ച്. സലീം എന്നിവർ പങ്കെടുത്തു.  മത്സ്യ ബോർഡ് സെക്രട്ടറി സജി. എം.  രാജേഷ് വിഷയ അവതരണം നടത്തി. പൊതു ചർച്ചയ്ക്ക് ശേഷം സംഘടന പ്രതിനിധികൾ  നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.

ഫിഷറീസ് വകുപ്പിലെയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെയും ഉദ്യോഗസ്ഥർതൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ് 3292/2025

date