Skip to main content

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പ്രകാരം ദേശീയ, അന്തർദേശീയ തലത്തിലെ കലാ കായിക മത്സര പങ്കാളിത്തത്തിന് ധനസഹായ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 2024-2025, 2025-26 വർഷങ്ങളിൽ ദേശീയ, അന്തർദേശീയ തലങ്ങളിലേക്ക് കലാ, കായിക മത്സരങ്ങളിൽ പങ്കെടുത്ത/ പങ്കെടുക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 മുതൽ 30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം അംഗീകാരം/ മികവ് / പ്രവേശനം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ജാതി വരുമാനം (വരുമാന പരിധി- മൂന്ന് ലക്ഷം) നേറ്റിവിറ്റി തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ, ആധാർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉൾപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം.  ഫോൺ : 0497 2700596 

date