Post Category
ലോക യുവജന നൈപുണ്യ ദിനാചരണം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
ലോക യുവജന നൈപുണ്യ ദിനാചരണവും ടാലി ട്രെയിനിങ് സെന്ററുകളുടെ അക്രെഡിറ്റേഷൻ ഉദ്ഘാടനവും ജൂലൈ 15 ന് രാവിലെ 9.30ന് കണ്ണൂർ കൃഷ്ണ ബീച്ച് റിസോർട്ടിൽ പൊതുവിദ്യാഭ്യാസവും, തൊഴിലും, നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ജില്ല കലക്ടർ അരുൺ കെ.വിജയൻ അധ്യക്ഷത വഹിക്കും . ഗവ. പ്രോജെക്ടസ് അക്രെഡിറ്റേഷൻ ആൻഡ് സർവീസ് ഡെലിവറി മേധാവി രാകേഷ് ചന്ദ്രശേഖർ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന നൈപുണ്യ വികസന മിഷനും കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻസും, ടാലി എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
date
- Log in to post comments