Skip to main content
ആറളം പഞ്ചായത്തിലെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്: വിദ്യാർത്ഥികളെ അനുമോദിച്ചു

ആറളം ഗ്രാമപഞ്ചായത്ത് പരിധിയിലെ 2024-25 അധ്യായന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ് എസ് എൽ സി,പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പളളി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി  ചെയർമാൻ ഇ സി രാജു ,
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ്,വികസനകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ജോസ് അന്ത്യാകുളം, വാർഡ് മെംബർമാരായ
ജോർജ് ആലാംപള്ളി ,ഷൈൻ ബാബു,മിനി ദിനേശൻ,ടി പി മാർഗരറ്റ്,അബ്‌ദുൾ നാസർ,ജെസ്സി ഉമ്മിക്കുഴി,ഫ്രാൻസീസ് കുറ്റിക്കാട്ടിൽ,സെലീന ടീച്ചർ,ഇ പി മേരിക്കുട്ടി എന്നിവർ പങ്കെടുത്തു

date