Post Category
സൗജന്യ തൊഴിൽ മേള
ഉന്നത വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന "വിജ്ഞാന കേരളം" പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ വിഴിഞ്ഞം പനവിളക്കോട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂലൈ 19ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 50 ഒഴിവുകളുമായി വിവിധ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ +2, ഡിഗ്രി യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
ഐടിഐ പാസായവർക്ക് അപ്രന്റീൻഷിപ്പ് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതാണ്. ഉദ്യോഗാർത്ഥികൾ 19ന് രാവിലെ 10ന് ബയോഡേറ്റയും (കുറഞ്ഞത് 3) അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പനവിളക്കോട് സ്കിൽ പാർക്കിൽ എത്തിച്ചേരണം. മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ: https://forms.gle/Xyfuf99DkZ8jVtB56
കൂടുതൽ വിവരങ്ങൾക്ക്: 9495999697
date
- Log in to post comments