Skip to main content

മ്യൂസിയം ഓഡിറ്റോറിയം ഉദ്ഘാടനം ജൂലൈ 21 ന്

മ്യൂസിയം കോമ്പൗണ്ടിൽ ഗാർഡൻ ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് പൊതുജന സേവനങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് എആർ വിആർ തീയറ്റർപ്ലാന്റ് നഴ്സറിമിനി സെമിനാർ ഹാൾ എന്നിവയ്ക്ക് വിഭാവനം ചെയ്ത് പുതുതായി നിർമ്മിച്ച വിവിധോദ്ദേശ കെട്ടിടത്തിന്റെയുംആധുനികമായി നവീകരിച്ച മ്യൂസിയം ഓഡിറ്റോറിയത്തിന്റെയും ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 21 വൈകിട്ട് 5.30 ന് തദ്ദേശ സ്വയംഭരണഎക്സൈസ്പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിർവ്വഹിക്കും. രജിസ്ട്രഷൻമ്യൂസിയംപുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പിലെ മ്യൂസിയം ഓഡിറ്റോറിയം ആധുനിക സൗകര്യങ്ങളോടു കൂടി നവീകരണം പൂർത്തിയാക്കി. എൽ.ഇ.ഡി. ഡിസ്‌പ്ലേ വാൾപബ്ലിക് അഡ്രസ്സ് സിസ്റ്റംഎയർ കണ്ടീഷൻ സംവിധാനംബി.എൽ.ഡി.സി. ഫാനുകൾമികച്ച പ്രകാശ സംവീധാനംഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകൾ തടടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.

അഡ്വ. വി. കെ. പ്രശാന്ത് എം എൽ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ സ്വാഗതം ആശംസിക്കും.

പി.എൻ.എക്സ് 3313/2025

date