Post Category
ഹജ്ജ് അപേക്ഷ-ജില്ലയിൽ വിപുലമായ ക്രമീകരണങ്ങൾ
സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന 2026 ൽ ഹജ്ജിന് ഓൺലൈൻ അപേക്ഷ സമർപ്പണം ജില്ലയിൽ ആരംഭിച്ചു. ഹജ്ജ് കമ്മിറ്റി വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹജ്ജ് കമ്മിറ്റി നിയോഗിച്ചിട്ടുളള ട്രെയിനർമാരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധഭാഗങ്ങളിൽ സൗജന്യ സേവന കേന്ദ്രങ്ങളും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കുന്നു. ജൂലൈ 31 വരെയാണ് അപേക്ഷിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾക്ക്: 9895648856, 9656868675.
പി.എൻ.എക്സ് 3316/2025
date
- Log in to post comments