വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിമാര്‍ അന്ത്യോപചാരം അര്‍പ്പിച്ചു
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സമഗ്രവും വിശദവുമായ അന്വേഷണം നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ മരണം അതീവ ദുഃഖകരമാണ്. കൃത്യമായ അന്വേഷണം ഉണ്ടാകും. വിദ്യാര്‍ഥിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും അറിയിച്ചു.
മന്ത്രിമാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- Log in to post comments