Skip to main content

ഇൻഡക്‌സ് മാർക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

2025 അദ്ധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് അലൈഡ് മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് സ്വീകാര്യമായ അപേക്ഷ സമർപ്പിച്ചവരുടെ ഇൻഡക്‌സ് മാർക്ക് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് ഇൻഡക്‌സ് മാർക്കും വ്യക്തിഗത അക്കാദമിക വിവരങ്ങളും പരിശോധിക്കാവുന്നതാണ്. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.  പരാതികൾ ജൂലൈ 19 വൈകിട്ട് ന് മുൻപ് ഇമെയിലിൽ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364, www.lbscentre.kerala.gov.in.

പി.എൻ.എക്സ് 3324/2025

date