Skip to main content

അറിയിപ്പുകൾ

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് വനിത ഹോസ്റ്റലിന് സമീപത്തെ ഭൂമിയിലെ പനമരങ്ങള്‍ മുറിച്ചുമാറ്റാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ പിഒ, 673005 എന്ന വിലാസത്തില്‍ ജൂലൈ 23ന് ഉച്ചക്ക് രണ്ട് മണിക്കകം ലഭിക്കണം. വിവരങ്ങള്‍ക്ക്: www.geckkd.ac.in. 

കുക്ക് നിയമനം

വളയം പഞ്ചായത്തിലെ കല്ലുനിരയിലെ കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനത്തില്‍ നിയമിക്കുന്നതിന് ജൂലൈ 26ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ പ്രായോഗിക പരീക്ഷയും അഭിമുഖവും നടത്തും. ദിവസം 710 രൂപ നിരക്കില്‍ 59 ദിവസത്തേക്കാണ് നിയമനം. അപേക്ഷ, ആധാര്‍കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, പാസ്ബുക്ക് എന്നിവ സഹിതം എത്തണം.

മരം ലേലം

പൂനത്ത് ഡിസ്ട്രിബ്യൂട്ടറി കനാല്‍ഭൂമി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൂട്ടാലിട ടൗണിന് സമീപത്തെ മഹാഗണി, പൂമരം, മഴമരം, മട്ടി, ബദാം മരങ്ങള്‍ ജൂലൈ 21ന് രാവിലെ 11.30ന് ലേലം ചെയ്യുമെന്ന് കുറ്റ്യാടി ജലസേചന പദ്ധതി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0496 2963223. 

നഴ്സിങ് അസിസ്റ്റന്റ്, ഡ്രൈവര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസിയുവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നഴ്സിങ് അസിസ്റ്റന്റിനെയും ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലന്‍സിലേക്ക് ദിവസവേതനത്തില്‍ ഡ്രൈവറെയും നിയമിക്കും.  
നഴ്സിങ് അസിസ്റ്റന്റിന് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ബ്രോങ്കോസ്‌കോപ്പി തിയേറ്ററില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. നഴ്സിങ് അസിസ്റ്റന്റ് കൂടിക്കാഴ്ച ജൂലൈ 21ന് രാവിലെ 11നും ഡ്രൈവര്‍ കൂടിക്കാഴ്ച 12നും കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0495 2359645.

 

ഡയറ്റീഷ്യന്‍ നിയമനം 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയറ്റീഷ്യനെ നിയമിക്കും. യോഗ്യത: ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്സില്‍ ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 22ന് രാവിലെ 11ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

പ്രവാസികള്‍ക്ക് ഏകദിന സംരംഭകത്വ ശില്‍പശാല

പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റും (സിഎംഡി) ചേര്‍ന്ന് സൗജന്യ ഏകദിന സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കും. ജൂലൈ 23ന് രാവിലെ 9.30ന് കോഴിക്കോട് ടൗണ്‍ ഹാളിലാണ് പരിപാടി. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന എന്‍.ഡി.പി.ആര്‍.ഇ.എം ഉള്‍പ്പെടെയുള്ള പദ്ധതികളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ ശില്‍പശാലയില്‍ ലഭ്യമാകും. ഫോണ്‍: 0471 2329738, 8078249505.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റെഗുലര്‍/പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.

ടെണ്ടര്‍ ക്ഷണിച്ചു

കൊടുവള്ളി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയ പരിധിയിലെ ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ 148 സെന്ററുകളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസന തിയതി ജൂലൈ 21ന് ഉച്ച ഒരു മണി. ഫോണ്‍: 0492 2281044.

 

 

date