ലഹരി വിമുക്ത കണ്ണൂർ അവബോധ രൂപീകരണ പരിപാടി
ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പ്രൊബേഷൻ ഓഫീസ് നേർവഴി, നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതികളുടെ സഹകരണത്തോടെ ജയിൽ അന്തേവാസികൾക്കായി ലഹരി വിമുക്ത കണ്ണൂർ അവബോധ രൂപീകരണ പരിപാടി സംഘടിപ്പിച്ചു. സിവിൽ ജഡ്ജ് പി.മഞ്ജു ഉദ്ഘാടനം ചെയ്തു. കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഇ.വി ജിജേഷ് അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി ബിജു മുഖ്യാതിഥിയായി. തലശ്ശേരി പ്രതീക്ഷ ഐ ആർ സി എ കൗൺസിലർ രാഹുൽ കൃഷ്ണൻ വിഷയാവതരണം നടത്തി.
കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിൽ നടന്ന പരിപാടിയിൽ പ്രൊബേഷൻ ഓഫീസർ എസ് സജിത, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സി.ആർ രാജപ്പൻ, പ്രൊബേഷൻ ഓഫീസർ കെ. ഷുഹൈബ്, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ ഓർഡിനേറ്റർ കെ. ബേബി ജോൺ, പ്രൊബേഷൻ അസിസ്റ്റന്റ് കെ ജ്യോതി, വിമുക്തി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത്ത് തില്ലങ്കേരി എന്നിവർ പങ്കെടുത്തു.
- Log in to post comments