ഭവനം ഫൗണ്ടേഷന്‍ കേരളയുടെ പോഞ്ഞാശ്ശേരിയിലെ അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പനയ്ക്ക്
ഭവനം ഫൗണ്ടേഷന്‍ കേരളയുടെ പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ പണി പൂര്‍ത്തിയാക്കിയ 74 അപ്പാര്‍ട്ടുമെന്റുകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി. ഒരു അപാര്‍ട്ട്മെന്റിന്റെ വില 20,57,708 രൂപയാണ്. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിശ്ചിത അപേക്ഷഫോമില്‍ അപേക്ഷിക്കാം. അപേക്ഷാ ഫോം ഭവനം ഫൗണ്ടേഷന്‍ കേരള, ലേബര്‍ കമ്മീഷണറേറ്റ്, കേരള അക്കാദമി ഫോര്‍ സ്‌കില്‍ ആന്‍ഡ് എക്‌സലന്‍സ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അര്‍ഹത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളോടും കൂടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍, ഭവനം ഫൗണ്ടേഷന്‍ കേരള, റ്റി.സി. 13/287/1, പനച്ചമൂട്ടില്‍, മുളവന ജംഗ്ഷന്‍, കുന്നകുഴി, വഞ്ചിയൂര്‍ പി.ഒ. തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ജൂലൈ 20-ന് മുന്‍പ് ലഭിക്കത്തക്കവിധത്തില്‍ അയക്കണം. ഫോണ്‍: 0471-2446632.
- Log in to post comments