ന്യൂട്രി ഗാർഡൻ ഉത്പ്പന്നങ്ങൾ വിതരണം ചെയ്തു
പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ന്യൂട്രി ഗാർഡൻ ഉത്പന്നങ്ങളുടെ വിതരണം നടന്നു. കൃഷിഭവനിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ ഉദ്ഘാടനം ചെയ്തു.
പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ 2025- 26 പദ്ധതി പ്രകാരമാണ് വീടുകളിലേക്കും സ്കൂളുകളിലേക്കും അംഗൻവാടികളിലേക്കും ഉള്ള ന്യൂട്രി ഗാർഡന് ആവശ്യമായ ഉത്പ്പന്നങ്ങൾ വിതരണം ചെയ്തത്. അടുക്കള കൃഷി ചെയ്യുന്നതിനായി ഉയർന്ന ഗുണനിലവാരവും മേന്മയും ഉള്ള പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവയാണ് ന്യൂട്രി ഗാർഡൻ ഉത്പന്നങ്ങളിൽ വരുന്നത്.
പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ എ കെ ഉണ്ണികൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിർമ്മല രവികുമാർ, പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, അശ്വതി സജു, കൃഷി ഓഫീസർ കൃഷ്ണ, കൃഷിഭവൻ ഉദ്യോഗസ്ഥരായ സുസ്മിത, ബിനു എന്നിവർ പങ്കെടുത്തു.
- Log in to post comments