Skip to main content

*ഇംഗ്ലീഷ് അധ്യാപക നിയമനം**

പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച്എസ് ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദം, ബിഎഡ്, കെ -ടെറ്റ് (കാറ്റഗറി III) എന്നിവയാണ് യോഗ്യത. പ്രവർത്തി പരിചയം അഭികാമ്യം. ഈ സ്ഥാപനത്തിൽ മൂന്നു വർഷമോ, അതിലധികമോ ജോലി ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി ജൂലൈ 22 രാവിലെ 11 ന് സ്കൂൾ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 296095, 6238039954.

date