കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സൗജന്യ നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ 2.0 യുടെ ഭാഗമായി കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ പരിശീലനം സംഘടിപ്പിച്ചു. ചെറുതോണി ഇഗ്ലു കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ഷിബു.ജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ മുഹമ്മദ് ഷമീം ജില്ലാ പ്രോഗ്രാം മാനേജര്‍ അസര്‍ബിന്‍ ഇസ്മയില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ ബ്ലോക്കുകളില്‍ നിന്നായി അന്‍പതോളം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. ഡി ഡി യു ജി കെ വൈ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്നാണ് വിവിധങ്ങളായ തൊഴില്‍ അധിഷ്ഠിത പരിശീലനവും ജോലിയും ഉറപ്പുവരുത്തുന്ന ഡി ഡി യു ജി കെ വൈ 2.0 ആരംഭിച്ചത്. പൂര്‍ണ്ണമായും സൗജന്യമാണ് പരിശീലനം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് കുടുംബശ്രീ സി ഡി എസുകളില്‍ ബന്ധപ്പെടാം.
- Log in to post comments