Post Category
റവന്യു സ്റ്റാഫ് ക്വാർട്ടേഴ്‌സ് ഉദ്ഘാടനം നാളെ (19)
പൈനാവിൽ റവന്യു സ്റ്റാഫ് ക്വാർട്ടേഴ്‌സിൻ്റെ ഉദ്ഘാടനം നാളെ (19) വൈകീട്ട് 3.30 ന് പൈനാവ് റവന്യൂ ക്വാർട്ടേഴ്‌സ് അങ്കണത്തിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിക്കും.
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പ്രകാരമുള്ള പദ്ധതിക്ക് 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 32 ക്വാർട്ടേഴ്സുകളിൽ 28 എണ്ണം നിർമ്മാണം പൂർത്തീകരിച്ചു.
അഡ്വ. ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ പി ജെ ജോസഫ്, എം എം മണി, വാഴൂർ സോമൻ, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറണാംകുന്നേൽ,ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, മെമ്പർമാർ, വിവിധ രാഷ്ട്രീയ - സാംസ്ക്‌കാരിക - സാമൂഹികരംഗത്തെ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
date
- Log in to post comments