Skip to main content

നാടിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം സർക്കാർ വിദ്യാഭ്യാസ  മേഖലയ്ക്കും  വലിയ പ്രാധാന്യം നൽകുന്നുണ്ട്: ദലീമ ജോജോ എംഎൽഎ

*എരമല്ലൂർ ഗവ. എൻ എസ് എൽ പി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു

 

നാടിന്റെ വികസന പ്രവർത്തനങ്ങൾക്കൊപ്പം വിദ്യാഭ്യാസ മേഖലയ്ക്കും സർക്കാർ വലിയ പ്രാധാന്യമാണ്  നൽകുന്നത് എന്ന് ദലീമ ജോജോ എംഎൽഎ. എരമല്ലൂർ ഗവ.എൻ എസ് എൽ പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംഎൽഎ.

 

വിദ്യാർഥികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് മികച്ച സൗകര്യങ്ങളുള്ള ക്ലാസ്സ്‌ മുറികൾ. ആധുനിക രീതിയിലുള്ള പഠനസൗകര്യം ലഭിക്കുന്നത് കുട്ടികളുടെ മുന്നോട്ടുള്ള ജീവിതത്തിന് വലിയ മുതൽക്കൂട്ടാകും എം എൽ എ പറഞ്ഞു. 

 

പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 56 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചിച്ചത്. വിശാലമായ രണ്ട് ക്ലാസ്സ്‌ മുറികൾ, സ്റ്റെയർ റൂം എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 

 

സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ടെൽഷ്യ അധ്യക്ഷയായി. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, എഴുപുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീലേഖ അശോക്, എഴുപുന്ന ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി കെ മധുക്കുട്ടൻ, ദീപ ടീച്ചർ, പഞ്ചായത്തംഗങ്ങളായ ഇ കെ പ്രവീൺ, കെ പി സ്മിനീഷ്, ടി എസ് ശ്രീജിത്ത്, സി എസ് അഖിൽ, ബിന്ദു വിജയൻ, ലത അനിൽ, എൻഎസ്എൽപി സ്കൂൾ പ്രഥമാധ്യാപകൻ ജെ എ അജിമോൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 

(പിആര്‍/എഎല്‍പി/2075)

date