Skip to main content

*എയ്ഡ്‌സ് ബോധവൽക്കരണം; മാരത്തൺ,ക്വിസ് മത്സരങ്ങൾ*

അന്താരാഷ്ട്ര യുവജന ദിനത്തോടാനുബന്ധിച്ച് യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ എച്ച്ഐവി/ എയ്ഡ്‌സ് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

17 നും 25 നും ഇടയിൽ പ്രായമുള്ള  കോളജ് വിദ്യാർത്ഥികൾക്ക്   ഓഗസ്റ്റ് അഞ്ചിന് രാവിലെ എട്ടിന്  മുട്ടിൽ ബസ്റ്റാൻഡ് മുതൽ കൽപ്പറ്റ എസ്കെഎംജെ സ്കൂൾ വരെ നടക്കുന്ന മാരത്തൺ മത്സരത്തിൽ പങ്കെടുക്കാം.

8, 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന രണ്ട് പേർ വീതമുള്ള ടീമുകൾക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജൂലൈ 29 ന് രാവിലെ 9.30 ന് നടക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് ഒരു ടീമിന് പങ്കെടുക്കാം.

മാരത്തൺ, ക്വിസ് മത്സരങ്ങളിൽ ഓരോന്നിലെയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാർഡ് ലഭിക്കും.

ആദ്യ സ്‌ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. താൽപ്പര്യമുള്ളവർ ജൂലൈ 26 നു മുൻപ് രജിസ്റ്റർ ചെയ്യണം.
ഫോൺ: 9847162300, 9349714000.
 

date