Skip to main content

*സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു*

ജില്ലയില്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും വിപുലീകരിക്കാനും താത്പര്യമുള്ള സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വ്യവസായ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍, വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍, ബാങ്കുകള്‍- ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയുള്ള വായ്പകള്‍, സബ്‌സിഡികള്‍, മാര്‍ക്കറ്റിങ് സൗകര്യങ്ങള്‍, സാങ്കേതിക അറിവുകള്‍, യന്ത്രസാമഗ്രികളുടെ പ്രവര്‍ത്തനം എന്നിവ സംരംഭകര്‍ക്ക് പരിചയപ്പെടുത്തുകയാണ് പരിശീലനത്തിലൂടെ.  മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റില്‍ നടക്കുന്ന  സംരംഭകത്വം പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 7034610933, 9447340506, 9188127192  നമ്പറുകളില്‍  രജിസ്റ്റര്‍ ചെയ്യണം.

date